കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
മൂന്ന് പേരിൽ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വർണമാണ് പിടികൂടിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ജിദ്ദയിൽ നിന്ന് സൌദി എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സിദ്ദിക്കിന്റെ പക്കൽ ഉണ്ടായിരുന്ന സ്പീക്കറിൽ വിദഗ്ധമായി സ്വർണം ഒളിച്ചു കടത്താനായിരുന്നു ശ്രമം. ട്രാൻസ്ഫോർമറിലുള്ള ചെമ്പുകമ്പി നീക്കം ചെയ്ത് സ്വർണം കമ്പിയുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് കിലോ സ്വർണമാണ് ഇങ്ങനെ കൊണ്ടുവന്നത്. ദുബൈയിൽ നിന്ന് ജെറ്റ് എയർവെയ്സ് വിമാനത്തിൽ വന്ന കർണാടക സ്വദേശി സിയാവുൽ ഹഖ് കാൽപാദങ്ങളിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച 466 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്കറ്റുകളും പിടികൂടി. ഷാർജയിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ വന്ന നിയാസ് പെർഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്ത് ചെറിയ മുത്തുകളുടെ രൂപത്തിൽ 703 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
രാജ്യത്തേക്കുള്ള സ്വർണക്കടത്ത് വീണ്ടും സജീവമാകുന്നതായി കസ്റ്റംസ് ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ട്. ഇതേതുർന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
Adjust Story Font
16