പരമ്പരാഗത വേഷത്തില്‍ കൃഷിക്കിറങ്ങി പൈമറ്റം യുപി സ്‌കൂള്‍ കുരുന്നുകള്‍
പല്ലാരിമംഗലം കൃഷിഭവന്‍ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി കൃഷി പാഠം നല്‍കുകയാണ് പൈ മറ്റം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകര്‍.
പരമ്പരാഗത കര്‍ഷക വേഷത്തില്‍ കോതമംഗലം പൈമറ്റം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുരുന്നുകള്‍ കൃഷിക്കിറങ്ങി. ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി തൈകള്‍ നടാനാണ് കുട്ടികള്‍ കര്‍ഷകരായത്.
നാടന്‍ കര്‍ഷകവേഷമായ പാളത്തൊപ്പിയും, ലുങ്കിയും, ബനിയനും ധരിച്ച് ആണ്‍കുട്ടികളും, ബ്ലൗസും, ലുങ്കിയും ധരിച്ച് പെണ്‍കുട്ടികള്‍. പഴയമയിലേക്ക് മണ്ണിന്റെ നനവിലേക്ക് കൃഷിയിലേക്ക് കുട്ടിക്കര്‍ഷകര്‍ ഇറങ്ങി. വിത്ത് വിതച്ചു. തൈകള്‍ നട്ടു. പല്ലാരിമംഗലം കൃഷിഭവന്‍ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി കൃഷി പാഠം നല്‍കുകയാണ് പൈ മറ്റം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകര്‍.
പതിറ്റാണ്ടുകളായി കാടുകയറി കിടന്ന ഒരേക്കറോളം സ്ഥലം വൃത്തിയാക്കി. ചീര, വെണ്ട, വഴുതന, തക്കാളി, പയര്‍, കാബേജ്, കോളി ഫ്‌ളവര്‍ എന്നിവയാണ് പച്ചക്കറിത്തോട്ടത്തിലെ പ്രധാന ഇനങ്ങള്‍.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ബാസ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജഗ മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി. വിഷരഹിത പച്ചക്കറി കഴിക്കുക എന്നത് കുട്ടികളുടെ അവകാശമായി കണ്ടു കൊണ്ടാണ് കൃഷിയിറക്കാന്‍ സ്‌കൂള്‍ തീരുമാനിച്ചത്.
Adjust Story Font
16