ബിനോയിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനൊരുങ്ങി ദുബൈ ജാസ് ടൂറിസം ഉടമ
ബിനോയിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനൊരുങ്ങി ദുബൈ ജാസ് ടൂറിസം ഉടമ
ദുബൈ പൊലിസ്, കോടതി എന്നിവയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടി രക്ഷപ്പെടാനുള്ള ബിനോയിയുടെ നീക്കമാണ് സിവിൽ കേസുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്.
സാമ്പത്തിക തിരിമറി കേസിൽ ബിനോയ് കോടിയേരിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാൻ ദുബൈയിലെ ജാസ് ടൂറിസം ഉടമ നീക്കം ആരംഭിച്ചു. എന്നാൽ വ്യക്തമായ തെളിവുകൾ കോടതിക്കു മുമ്പാകെ ഹാജരാക്കുന്നതിനെ ആശ്രയിച്ചിരിക്കും കേസിെൻറ ഭാവി. കുറ്റം തെളിഞ്ഞാൽ തന്നെയും ഇത്തരം കേസുകളിൽ പ്രതിയെ വിട്ടുകിട്ടാൻ ഇന്ത്യയും യുഎഇയും തമ്മിൽ കരാറില്ല എന്നതും ഹർജിക്കാർക്ക് തിരിച്ചടിയാണ്.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെറ ഇടപെടൽ മുഖേന തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സിയുടെ സ്പോൺസർ കൂടിയായ ഹസൻ ഇസ്മാഇൽ അബ്ദുല്ല അൽ മർസൂഖി. അതുകൊണ്ടാണ് സിവിൽ കേസിനു പോകാതിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നു. പണമിടപാടിന് ഇടനിലക്കാരനായി നിന്ന രാകുൽ കൃഷ്ണൻ നൽകിയ നിർദേശവും അതായിരുന്നു. എന്നാൽ ദുബൈ പൊലിസ്, കോടതി എന്നിവയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടി രക്ഷപ്പെടാനുള്ള ബിനോയിയുടെ നീക്കമാണ് സിവിൽ കേസുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്.
എന്നാൽ ചെക്ക് കേസുകളിൽ നേരത്തെ അറുപതിനായിരം ദിർഹം ഫൈൻ അടച്ച സഹചര്യത്തിൽ സാമ്പത്തിക തിരിമറിയുടെ പുതിയ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർ നിർബന്ധിതരാകും. ഉപോദ്ബലകമായ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ കേസ് നിലനിൽക്കൂ. അനുകൂല വിധി ഉണ്ടായാൽ പോലും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ അല്ലാതെ ആരെയും കൈമാറാൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണയില്ല എന്നതും ഹർജിക്കാർ നേരിടുന്നവലിയ വെല്ലുവിളിയാണ്. നിയമവിദഗ്ധരുമായി കൂടിയാലോചന തുടരുകയാണെന്ന് ജാസ് ടൂറിസം സ്ഥാപനവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16