സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍
- Published:
5 Jun 2018 4:56 AM GMT
സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍
ആത്മഹത്യയാണെന്ന സിആര്‍പിഎഫ് വിശദീകരണം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് എത്തിച്ച് റീ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി..
മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കോഴിക്കോട് പയിന്പ്ര സ്വദേശി രാധാകൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന സിആര്‍പിഎഫ് വിശദീകരണം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് എത്തിച്ച് റീ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി.
സിആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ രാധാകൃഷ്ണനെ ഈ നാലിനാണ് ഒഡീഷയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം പോലും ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പിന്നീട് രാധാകൃഷ്ണന്റെ സുഹൃത്ത് വഴിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും മകന്‍ പറയുന്നു.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ ചരക്ക് കയറ്റുന്ന കാംപാര്‍ട്ട്മെന്റിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കൃത്യമായി എംബാം ചെയ്യാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് വീണ്ടും പാക്ക് ചെയ്ത ശേഷമായിരുന്നു മൃതദേഹം കൊണ്ടു വന്നത്. രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തതാണെന്ന വിശദീകരണം തള്ളിയ ബന്ധുക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്നും ആരോപിച്ചു. ഒപ്പം മേലുദ്ദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ രാധാകൃഷ്ണന് പരാതി ഉണ്ടായിരുന്നതായും മകന്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് കോഴിക്കോട് എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു.
Adjust Story Font
16