എംഎം അക്ബറിനെ കൊച്ചിയിലെത്തിച്ചു
എംഎം അക്ബറിനെ കൊച്ചിയിലെത്തിച്ചു
ഓസ്‌ത്രേലിയയിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെ ഹൈദരബാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇന്നലെ രാത്രിയാണ് അക്ബറിനെ
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ എംഎം അക്ബറിനെ പോലിസ് കൊച്ചിയിലെത്തിച്ചു. ഓസ്‌ത്രേലിയയിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെ ഹൈദരബാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇന്നലെ രാത്രി അക്ബറിനെ തടഞ്ഞുവെച്ച് കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ അക്ബറിനെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അസി. കമ്മീഷണറുടെ ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിൽ ഹൈദരാബാദ് വിമാനത്തവളത്തിലെ എമിഗ്രേഷൻ വിഭാഗമാണ് അക്ബറിനെ തടഞ്ഞു വച്ച് പോലിസിന് കൈമാറിയത്. പീസ് ഇന്റര്‍നാഷണൽ സ്കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ അക്ബറിനെതിരെ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ദോഹയിലേക്കുള്ള യാത്രാമധ്യേ അക്ബറിനെ തടഞ്ഞത്. തന്നെ പോലിസ് തടഞ്ഞ വിവരം എംഎം അക്ബർ ഭാര്യയെ വിളിച്ചു അറിയിക്കുകയായിരുന്നു.
ഹൈദരാബാദിൽ നിന്നും കസ്റ്റസിയിലെടുക്കാൻ ഇന്ന് രാവിലെ പുറപ്പെട്ട പോലിസ് സംഘം രാത്രിയോടെയാണ് തിരിച്ചത്തിയത്. മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന കേസില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലിസ് എടുത്ത കേസില്‍ അക്ബർ പ്രതിയായിരുന്നു. ഒരു വർഷത്തോളമായി അക്ബർ വിദേശത്തായിരുന്നു. തുടർന്ന് പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പീസ് സ്കൂളുമായി ബസപ്പെട്ട കേസിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16