Quantcast

ബിജു രമേശിനെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കാൻ ശുപാർശ

MediaOne Logo

admin

  • Published:

    5 Jun 2018 4:59 PM GMT

ബിജു രമേശിനെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കാൻ ശുപാർശ
X

ബിജു രമേശിനെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കാൻ ശുപാർശ

വിഎസ് ശിവകുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം ജില്ലകളക്ടറാണ് നടപടിക്ക് ശുപാർശ ചെയ്തത്.

ബിജു രമേശിനെതിരെ പെരുമാറ്റചട്ട ലംഘനത്തിന് നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു ശുപാർശ. വിഎസ് ശിവകുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം ജില്ലകളക്ടറാണ് നടപടിക്ക് ശുപാർശ ചെയ്തത്.

മരുന്നു കമ്പനികളുമായുളള ഇടപാട് ചൂണ്ടിക്കാണിച്ചാണ് തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ബിജു രമേശ് യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാറിനെതിരെ വാർത്ത സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്. ആരോപണം വ്യക്തിപരമായ അധിക്ഷേപമാണെന്ന് കാണിച്ച് ശിവകുമാർ വരണാധികാരികൂടിയായ ജില്ല കളക്ടർക്ക് പരാതി നൽകുകയായിരുന്നു. വാർത്ത സമ്മേളനത്തിന്‍റെ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ കളക്ടർ ബിജു പ്രഭാകർ ബിജു രമേശിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. മനഃപൂർവ്വം വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നായിരുന്നു ബിജുരമേശിന്‍റെ വിശദീകരണം. ഇത് തളളിക്കളഞ്ഞാണ് ബിജുരമേശിന്‍റേത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയത്. ബിജു രമേശിനെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. നേരത്തെ ബിജുരമേശിന്‍റെ ആരോപണം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കും ജില്ലകളക്ടർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

TAGS :

Next Story