Quantcast

രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്നുവെന്ന് സിപിഐ

MediaOne Logo

Subin

  • Published:

    5 Jun 2018 9:14 AM GMT

രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്നുവെന്ന് സിപിഐ
X

രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്നുവെന്ന് സിപിഐ

തോമസ് ഐസക്കിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ സി പി ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്നാണ് പറയുന്നത്.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ സല്‍പ്പേരിനെ കളങ്കമേല്‍പ്പിക്കുന്നുവെന്ന് സിപിഐ റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ക്കായി ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തോമസ് ഐസക്കിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ സി പി ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്നാണ് പറയുന്നത്.

ശുഹൈബ് വധത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി നില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ രാഷ്ട്രീയ കൊലപാതകങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. കൊലപാതകങ്ങള്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നു. സര്‍ക്കാരിന്റെ സല്‍പ്പേരിനെ ഇത്തരം സംഭവങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നു. പൊലീസ് നയത്തിന് വിരുദ്ധമായി യുഡിഎഫ് കാലത്തെ മനസുമായി ചിലര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടായി. നിലമ്പൂരില്‍ ഏറ്റുമുട്ടലിന്റെ മറവില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു.

ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കുമെന്നത് പരിസ്ഥിതി വിരുദ്ധ പ്രഖ്യാപനമാണ്. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുന്നത് ഇനി വൈകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി തോമസ് ഐസക്കിനെതിരെയും വിമര്‍ശനമുണ്ട്. ജിഎസ്ടി വിഷയത്തില്‍ ഐസകിന്റെ സമീപനം ഇടത് നിലപാടിന് വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

TAGS :

Next Story