Quantcast

ത്രിപുരയിലെ തിരിച്ചടി ഗൌരവത്തോടെ പരിശോധിക്കും, ഈ തിരിച്ചടി താല്‍ക്കാലികമെന്ന് പിണറായി

MediaOne Logo

Sithara

  • Published:

    5 Jun 2018 1:09 PM GMT

ത്രിപുരയിലെ തിരിച്ചടി ഗൌരവത്തോടെ പരിശോധിക്കും, ഈ തിരിച്ചടി താല്‍ക്കാലികമെന്ന് പിണറായി
X

ത്രിപുരയിലെ തിരിച്ചടി ഗൌരവത്തോടെ പരിശോധിക്കും, ഈ തിരിച്ചടി താല്‍ക്കാലികമെന്ന് പിണറായി

ത്രിപുരയില്‍ സിപിഎമ്മിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി ഗൌരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ത്രിപുരയില്‍ സിപിഎമ്മിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി ഗൌരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ബിജെപി നേടിയ വിജയം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. കോണ്‍ഗ്രസിനെ പൂര്‍ണമായി ബിജെപി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിണറായി ഫേസ് ബുക്കില്‍ കുറിച്ചു.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച്‌ സിപിഎം 42.7 ശതമാനം വോട്ട്‌ നേടിയിട്ടുണ്ട്‌. ഇടതുപക്ഷ മുന്നണിക്കാകെ 45.6 ശതമാനം വോട്ട്‌ ലഭിച്ചു. ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ്‌ ജയത്തെ തുടര്‍ന്ന്‌ ബിജെപിയും ഐപിഎഫ്‌ടിയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്‌. ത്രിപുരയിലെ ജനങ്ങള്‍ അക്രമത്തെ ധീരമായി പ്രതിരോധിക്കുമെന്ന്‌ ഉറപ്പാണ്‌. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും. ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story