Quantcast

ഫാറൂഖ് കോളജ് അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം

MediaOne Logo

Sithara

  • Published:

    5 Jun 2018 2:23 AM GMT

ഫാറൂഖ് കോളജ് അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം
X

ഫാറൂഖ് കോളജ് അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം

പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് എസ്എഫ്ഐ, കെഎസ്‍യു, എബിവിപി സംഘടനകളുടെ നേതൃത്വത്തില്‍ കോളജിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കോഴിക്കോട് ഫാറൂഖ് ബിഎഡ് കോളജിലെ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് എസ്എഫ്ഐ, കെഎസ്‍യു, എബിവിപി സംഘടനകളുടെ നേതൃത്വത്തില്‍ കോളജിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ വിഷയം വളച്ചൊടിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

രാവിലെ മുതല്‍ ഫാറൂഖ് കോളജില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. സത്യാഗ്രഹ സമരവുമായി കെഎസ്‍യു പ്രവര്‍ത്തകരാണ് ആദ്യമെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപണമുയര്‍ന്ന അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. ഗേറ്റിന് സമീപത്ത് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ക്ക് ഗോ ബാക്ക് വിളികളുമായി കോളജ് ഗേറ്റിനുള്ളില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്പടിച്ചു. ഇതിനു പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് വത്തക്കാ മാര്‍ച്ച് നടത്തി. എസ്എഫ്ഐക്കെതിരെയും ഗോ ബാക്ക് വിളികള്‍ ഉയര്‍ന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.

TAGS :

Next Story