Quantcast

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍

MediaOne Logo

Khasida

  • Published:

    5 Jun 2018 8:14 AM GMT

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍
X

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍

വിദ്യാര്‍ഥികളുമായി നടത്തിയ ഹരിത സംവാദത്തിലാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആദ്യ സംഗമവേദിയായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്. വിദ്യാര്‍ഥികളുമായി നടത്തിയ ഹരിത സംവാദത്തിലാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള എന്നിവരാണ് വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തിയത്. പ്രകൃതി സൌഹൃദമായി തെരഞ്ഞെടുപ്പും പ്രചരണ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ഊന്നിയായിരുന്നു ചര്‍‌ച്ച. സ്ഥാനാര്‍ഥികള്‍ മനസ്സ് തുറന്നതിന് പിന്നാലെ ചോദ്യങ്ങള്‍ ഉയര്‍ന്നു.

ഫ്ലക്സ് ബോര്‍ഡുകള്‍ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ മൂന്ന് സ്ഥാനാര്‍ഥികളും കുഴങ്ങി. നിലവില്‍ അച്ചടിച്ച്കഴിഞ്ഞ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കാതെ തരമില്ലെന്നും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാമെന്നും ഉറപ്പ് നല്‍കിയാണ് സ്ഥാനാര്‍ഥികള്‍ വേദി വിട്ടത്

TAGS :

Next Story