Quantcast

സോഫ്റ്റ്‍വെയര്‍ തകരാറ്: വ്യാപാരികള്‍ക്ക് പിഴ ചുമത്തിയതിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജിഎസ്ടി

MediaOne Logo

Khasida

  • Published:

    5 Jun 2018 10:59 AM GMT

സോഫ്റ്റ്‍വെയര്‍ തകരാറ്: വ്യാപാരികള്‍ക്ക് പിഴ ചുമത്തിയതിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജിഎസ്ടി
X

സോഫ്റ്റ്‍വെയര്‍ തകരാറ്: വ്യാപാരികള്‍ക്ക് പിഴ ചുമത്തിയതിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജിഎസ്ടി

ജിഎസ്ടി നടപ്പാക്കിയ ആദ്യമാസങ്ങളില്‍ പിഴയിനത്തില്‍ പിരിച്ചതും തിരികെ നല്‍കിയതുമായ തുകയുടെ വിശദാംശങ്ങളാണ്, ജിഎസ്ടി നെറ്റ്‌വര്‍ക്ക് മറച്ചുപിടിക്കുന്നത്

സോഫ്റ്റ്‌വെയര്‍ തകരാറുമൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് വ്യാപാരികള്‍ക്ക് പിഴ ചുമത്തിയതിന്റെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജിഎസ്ടി വകുപ്പ്. ജിഎസ്ടി നടപ്പാക്കിയ ആദ്യമാസങ്ങളില്‍ പിഴയിനത്തില്‍ പിരിച്ചതും തിരികെ നല്‍കിയതുമായ തുകയുടെ വിശദാംശങ്ങളാണ്, ജിഎസ്ടി നെറ്റ്‌വര്‍ക്ക് മറച്ചുപിടിക്കുന്നത്. വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ജിഎസ്ടി വകുപ്പ് വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടി.,

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്ന വ്യാപാരികളില്‍ നിന്നും പിഴ ഈടാക്കിയിരുന്നു. സാങ്കേതിക തകരാറാണ് വ്യാപാരികളെ വലച്ചതെന്നതിനാല്‍ പിഴ തുക തിരികെ നല്‍കുമെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ഇതുവരെ എത്ര തുക പിഴയിനത്തില്‍ പിരിച്ചുവെന്നോ എത്ര തുക തിരികെ നല്‍കിയെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ജിഎസ്ടി നെറ്റ്‌വര്‍ക്ക് നല്‍കുന്നത്.

2017-ജൂലൈ 1-മുതല്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയില്‍ 80-ലക്ഷത്തിലധികം വ്യാപാരികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 50%പേര്‍ക്കും സാങ്കേതിക തകരാര്‍ മൂലം റിട്ടേണുകള്‍ കൃത്യമായി സമര്‍പ്പിക്കാനായിരുന്നില്ല. നവംബര്‍ വരെയാണ് പിഴയിളവ് നല്‍കാന്‍ തീരുമാനിച്ചത് 5 മാസം കൊണ്ട് 2,000 കോടി രൂപ ഇത്തരത്തില്‍ സമാഹരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ജിഎസ്ടി പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍.

ഇൻഫോസിസുമായുള്ള കരാർ പ്രകാരം സോഫ്ട്‌വെയര്‍ തകരാര്‍ സർക്കാരിന് നഷ്ടം വരുത്തിയാല്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാം. ഇക്കാര്യത്തിലും ജിഎസ്ടി നെറ്റ്‌വര്‍ക്കിന് തികഞ്ഞ മൌനമാണ്. സോഫ്ട്‌വെയര്‍ തകരാര്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നുവെന്ന ആക്ഷേപവും വ്യാപാരികള്‍ ഉന്നയിക്കുന്നു.

TAGS :

Next Story