Quantcast

കര്‍ണാടക വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് ബിജെപി

MediaOne Logo

Jaisy

  • Published:

    5 Jun 2018 6:31 PM

കര്‍ണാടക വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് ബിജെപി
X

കര്‍ണാടക വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് ബിജെപി

ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം

ചെങ്ങന്നൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആവേശമായപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയിലായി . ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

രാവിലെ മുതല്‍ കര്‍ണാടകയില്‍ നിന്ന് ശുഭ വാര്‍ത്തകളുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പ്രതീക്ഷ. വോട്ട് എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടങ്ങളില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകരും എത്തി. എന്നാല്‍ പിന്നീട് ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിയതോടെ എല്ലാവരും നിരാശയിലായി. എന്നാല്‍ ഇതൊന്നും ചെങ്ങന്നൂരില്‍ പ്രതിഫലിക്കില്ലെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.

അതേസമയം ബിജെപിയുടെ പ്രചാരണത്തിന് കൂടുതല്‍ ആവേശമായി തെരഞ്ഞെടുപ്പ് ഫലം മാറുകയും ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

TAGS :

Next Story