നിപാ വൈറസ്: സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
നിപാ വൈറസ്: സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍:. 0495 2376063
പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധ വേണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പനി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. സ്വയം ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കണം. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണം.
വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലെയുള്ള പാനീയങ്ങള്‍ കുടിക്കരുത്.
രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണം.
രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍. 0495 2376063.
Adjust Story Font
16