നവവരനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം: പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും
നവവരനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം: പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും
കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.
കോട്ടയത്തെ ദുരഭിമാനകൊല കേസിലെ രണ്ട് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇടമണ്‍ യൂണിറ്റ് പ്രസിഡന്‍റ് നിയാസും ഡിവൈഎഫ്ഐ സൈബര്‍ വിങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇഷാലുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കി.
കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെവിനെ വധുവിന്‍റെ വീട്ടുകാര്‍ മൂന്ന് ദിവസം മുന്‍പാണ് തട്ടിക്കൊണ്ടുപോയത്. കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം അംഗീകരിക്കാതിരുന്ന വധുവിന്‍റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കൊല്ലം പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്ന് വാഹനങ്ങളില്‍ എത്തി വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയെന്നാണ് യുവാവിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്.
വധുവിന്‍രെ സഹോദരന്‍ ഉള്‍പ്പെടെ പത്തംഗ സംഘമാണ് പ്രതിപ്പട്ടികയിലുള്ളത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Adjust Story Font
16