Quantcast

ശക്തികേന്ദ്രങ്ങള്‍ പോലും കൈവിട്ട് കോണ്‍ഗ്രസ്; വോട്ടുകള്‍ നഷ്ടപ്പെട്ട് ബിജെപി

MediaOne Logo

Khasida

  • Published:

    5 Jun 2018 5:36 PM GMT

ശക്തികേന്ദ്രങ്ങള്‍ പോലും കൈവിട്ട് കോണ്‍ഗ്രസ്; വോട്ടുകള്‍ നഷ്ടപ്പെട്ട് ബിജെപി
X

ശക്തികേന്ദ്രങ്ങള്‍ പോലും കൈവിട്ട് കോണ്‍ഗ്രസ്; വോട്ടുകള്‍ നഷ്ടപ്പെട്ട് ബിജെപി

തിരുവന്‍വണ്ടൂൂരിലും എല്‍ഡിഎഫിനാണ് ലീഡ്. മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെ ലീഡ് മറികടന്ന്, വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് ചെങ്ങന്നൂരില്‍ കാണ്ടത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്. തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫിനാണ് ലീഡ്. മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ ലീഡ് ബിജെപിക്കായിരുന്നു. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു മുനിസിപ്പാലിറ്റിയില്‍ ലീഡ്.

TAGS :

Next Story