നിപ ഭീതി: വിജനമായി കോഴിക്കോട്
നിപ ഭീതി: വിജനമായി കോഴിക്കോട്
പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രവിപണി സജീവമാകേണ്ട സമയമായിട്ടും ആളുകളിറങ്ങുന്നില്ല.
നിപ ഭീതി വിട്ടൊഴിയാതെ കോഴിക്കോട് ജില്ല. റെയില്‍വേ സ്റ്റേഷനും, ബസ് സ്റ്റാന്റും, ബീച്ചുമെല്ലാം തിരക്കൊഴിഞ്ഞ നിലയിലാണ്. പ്രധാന വ്യാപാര കേന്ദ്രമായ മിഠായിതെരുവിലും സ്ഥിതി വ്യത്യസ്തമല്ല. യാത്രക്കാര്‍ കുറഞ്ഞതോടെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് വെട്ടിക്കുറച്ചിട്ടുണ്ട്.
ഗ്രാമങ്ങളെന്നോ, നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ വലിയ പ്രതിസന്ധിയാണ് കോഴിക്കോട് നേരിടുന്നത്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളെല്ലാം വിജനം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര പോകുന്നവരുടെ എണ്ണത്തില്‍ 2000 പേരുടെ കുറവുണ്ടായി. വരുമാന നഷ്ടം ഒരു ദിവസം മൂന്ന് ലക്ഷം രൂപയാണ്.
കോഴിക്കോട് ബീച്ച് ശ്യൂന്യമാണ്, ആകെയുള്ളത് കുറച്ച് കച്ചവടക്കാര്‍ മാത്രം. കയറ്റിറക്ക് തൊഴിലാളികള്‍ക്കും, ഹോട്ടല്‍ ജീവനക്കാര്‍ക്കും, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും പണിയില്ലാതായി.
പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി, മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന ബസ്സുകള്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വ്വീസ് വെട്ടിക്കുറച്ചു. പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രവിപണി സജീവമാകേണ്ട സമയമായിട്ടും ആളുകളിറങ്ങുന്നില്ല.
സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും
Adjust Story Font
16