കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഇടത് സംഘടനകള്‍
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഇടത് സംഘടനകള്‍
സംസ്ഥാന ഭരണം മാറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ഇടതു സംഘടനകളുടെ ആവശ്യം
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനെതിരെ എതിര്‍പ്പുമായി ഇടത് സംഘടനകള്‍ രംഗത്ത്. സംസ്ഥാന ഭരണം മാറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ഇടതു സംഘടനകളുടെ ആവശ്യം. ഈ മാസം 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ച ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ജൂണ്‍ 14ന് നടക്കുന്നത്. യു.ഡി.എഫില്‍നിന്ന് വി.കെ. ശ്രീകണ്ഠന്‍, എല്‍.ഡി.എഫില്‍നിന്ന് ടി.ടി. ശിവദാസ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സെനറ്റ് അംഗങ്ങളായ 78 പേരാണ് വോട്ടര്‍മാര്‍. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിനാണ് സെനറ്റില്‍ മേല്‍ക്കൈ.
യു.ഡി.എഫ് വിജയം ഉറപ്പിക്കാന്‍ വോട്ടര്‍പട്ടികയില്‍നിന്ന് പലരെയും വെട്ടിയതായും എല്‍ഡിഎഫ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതു സംഘടനകള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സിന്‍ഡിക്കേറ്റിലെ നാമനിര്‍ദേശ അംഗങ്ങളെ പിന്‍വലിച്ച് വോട്ടര്‍മാരുടെ എണ്ണം കൂട്ടാനാണ് ഇടതുസംഘടനകളുടെ ശ്രമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 6 പേരാണ് സിന്‍ഡിക്കേറ്റിലുള്ളത് . ഇവരെ പിന്‍വലിച്ച് പുതുതായി ആറുപേര്‍ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനു മുമ്പ് എത്തുമെന്നാണ് സൂചന.
Adjust Story Font
16