രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
99 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പോരാട്ടം പ്രവര്‍ത്തകരായ സി.എ അജിതനും, സാബുവിനും ജാമ്യം ലഭിക്കുന്നത്.
രാജ്യദ്രോഹകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകര്‍ക്ക് ജാമ്യംലഭിച്ചു. പോരാട്ടം സംസ്ഥാന കണ്‍വീനർ സി.എ അജിതന്‍, സാബു എന്നിവര്‍ക്കാണ് 99 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റർ പ്രചരണം നടത്തിയതിനായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. സി.എ അജിതന്‍, സാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 99 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
99 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പോരാട്ടം പ്രവര്‍ത്തകരായ സി.എ അജിതനും, സാബുവിനും ജാമ്യം ലഭിക്കുന്നത്. വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നായി 9 പോരാട്ടം പ്രവര്‍ത്തകരെയാണ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം വോട്ട് ചെയ്യുന്നതുപോലെ വോട്ട് ബഹിഷ്ക്കരിക്കുന്നതിനുമുള്ള അവകാശമുണ്ടന്നും ഇത് സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും സി.എ അജിതന്‍ പറഞ്ഞു. പോസ്റ്റർ പ്രചരണത്തിന്റെ പേരിൽ പോലീസ് കള്ളകേസുണ്ടാക്കുകയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം.
വയനാട്ടിലെ ആദിവാസി നേതാവായ ഗൌരി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി ജാമ്യം ലഭിക്കുവാനുണ്ട്. ഇവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കുകയാണന്നും ആരോപണമുണ്ട്. വിയ്യൂര്‍ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയവര്‍ക്ക് പോരാട്ടം പ്രവര്‍ത്തകർ സ്വീകരണം നല്‍കി.
Adjust Story Font
16