Quantcast

വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

MediaOne Logo

Sithara

  • Published:

    6 Jun 2018 6:33 AM GMT

വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
X

വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കര്‍ദ്ദിനാളിന് പുറമേ കേസിലെ എതിര്‍ കക്ഷികളായ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കും കോടതി നോട്ടീസയച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവട വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പുറമേ കീഴ്ക്കോടതികളിലും അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ഹരജികളെത്തി. ഇതിനിടെയാണ് ഇതേ അവശ്യമുന്നയിച്ച് പെരുമ്പാവൂര്‍ സ്വദേശിയും സഭാംഗവുമായ ജോഷി വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കര്‍ദ്ദിനാള്‍ അടക്കുമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശം നല്‍കി. ഭൂമിയിടപാടില്‍ ആരോപണ വിധേയരായ രണ്ട് വൈദികര്‍ക്കും ഇടപാടില്‍ സഭയെ വഞ്ചിച്ചുവെന്ന ആരോപണം നേരിടുന്ന ഇടനിലക്കാരന്‍ സാജു വര്‍ഗീസിനുമാണ് കര്‍ദ്ദിനാളിന് പുറമേ കോടതി നോട്ടീസയക്കാന്‍ നിര്‍ദേശം നല്‍കിയത്. ‌‌ഹരജിയില്‍ സര്‍ക്കാരും നിലപാട് അറിയിക്കണം.

സഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. വിശ്വാസികളുടെ പണമാണ് ഇടപാടിലൂടെ നഷ്ടമായത്. സിവില്‍ ക്രിമിനല്‍ നിയമലംഘനങ്ങള്‍ ഇടപാടിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ഈ മാസം 28ന് എതിര്‍കക്ഷികള്‍ വിശദീകരണം നല്‍കണം.

TAGS :

Next Story