കെവിന്റെ കൊലപാതകം; പ്രതികളും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
കെവിന്റെ കൊലപാതകം; പ്രതികളും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
കെവിന്‍ രക്ഷപ്പെട്ടെന്ന് എഎസ്ഐയോട് ഷാനു പറയുന്നതായാണ് സംഭാഷണം
കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം പ്രതികളും ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. കെവിന്‍ രക്ഷപ്പെട്ടെന്ന് എഎസ്ഐയോട് ഷാനു പറയുന്നതായാണ് സംഭാഷണം.
കെവിനെ കൊന്നിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകുന്നതിനിടെ കെവിന്‍ ഇറങ്ങി ഓടിയെന്നും കസ്റ്റഡിയിലുള്ള ഷാനു പൊലീസിന് മൊഴി നല്‍കി. ഷാനുവിനെയും പിതാവ് ചാക്കോയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കെവിനെ തട്ടിക്കൊണ്ടുപോകുന്ന വിവരം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോകുന്നതിനിടെ കെവിന്‍ രക്ഷപ്പെട്ടെന്ന് ഷാനു എഎസ്ഐ ബിജുവിനോട് പറയുന്നുണ്ട്.പറ്റാവുന്ന സഹായം ചെയ്യാമെന്ന് എഎസ്ഐ തിരിച്ചും സാനുവിനോട് പറയുന്നു.
സഹോദരി നീനുവിനെ തിരിച്ചു വേണമെന്നും കെവിന്റെ വീട്ടുകാര്‍ക്കുണ്ടായ നഷ്ടത്തിന് പണം നല്‍കാമെന്നും ഷാനു പറയുന്നു. ഫോണ്‍ സംഭാഷണത്തെ സാധൂകരിക്കുന്ന തലത്തിലാണ് ചോദ്യം ചെയ്യലില്‍ ഷാനു പൊലീസിന് മൊഴി നല്‍കിയത്. കെവിനെ ഇടമണ്ണില്‍ എത്തിക്കാനായിരുന്നു തീരുമാനം. പുനലൂരില്‍ പൊലീസുണ്ടെന്ന് വിവരം ലഭിച്ചപ്പോള്‍ നെല്ലിപ്പള്ളി വഴി തിരിച്ചുവിട്ടു.ഇതിനിടയില്‍ കെവിന്‍ ഉച്ചത്തില്‍ നിലവിളിച്ചു. വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നും റബര്‍ തോട്ടത്തിലടക്കം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും അന്വേഷണസംഘത്തിന് ഷാനു മൊഴി നല്‍കി.
Adjust Story Font
16