നിപ വൈറസ് ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു
നിപ വൈറസ് ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു
കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്
കോഴിക്കോട് നിപ ബാധിച്ച് രണ്ട് പേർ കൂടി മരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു .കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്.
കാരശ്ശേരി നെല്ലിക്കാപറമ്പിൽ അഖിലിന് നിപ വൈറസ് ബാധയെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ച ശേഷമാണ് അഖിൽ ആശുപത്രിയിലെത്തിയത്. അഖില്‍ മരിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായി. അഖിലിന് നിപ വൈറസ് പകര്‍ന്നത് എവിടെ നിന്നാണെന്ന കാര്യം വ്യക്തമാകാത്ത സാഹചര്യത്തില്‍ അടുത്തിടപഴകിയവരുടെ പട്ടിക കാരശ്ശേരി പഞ്ചായത്തധികൃതര്‍ ആരോഗ്യവകുപ്പിന് കൈമാറി.
ഇതുവരെ 18 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ലക്ഷണങ്ങളോടെ എട്ടുപേര്‍ ആശുപത്രിയിലുണ്ട്. നിപ ബാധിതരുമായി അടുത്തിടപ്പഴകിയ 1600 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ നിപ ബാധിതരുമായി ഇടപഴകിയവരുടെ ഇന്‍ക്യുബേഷന്‍ പിരീയഡ് ജൂണ്‍ 5 വരെയാണ്. ഈ കാലയളവില്‍ കൂടുതല്‍ കേസുകള്‍ വന്നില്ലെങ്കില്‍ നിപ നിയന്ത്രണവിധേയമെന്ന് വിലയിരുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Adjust Story Font
16