നിപയെ പേടിക്കല്ലേ; ഞങ്ങളുണ്ട് കൂടെ
നിപയെ പേടിക്കല്ലേ; ഞങ്ങളുണ്ട് കൂടെ
ഒരു ഫോണ്‍കോളിനുമപ്പുറം സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞും, അവരെ മാനസികമായി ശക്തിപ്പെടുത്തുകയുമാണ് നിപ മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററിന്‍റെ
നിപ എന്ന മാരകവൈറസിന്‍റെ മുന്നില്‍ ആശങ്കയോടെ നില്‍ക്കുന്നവര്‍ക്ക് മാനസികമായി പിന്തുണ നല്കുകയാണ് ഒരു സംഘം. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മാനസികാരോഗ്യ വിദഗ്ധരാണ് സംഘത്തിലുള്ളത്.
ഉറ്റവരെ നിപ വൈറസ് കവര്‍ന്നെടുത്തപ്പോള്‍ ഒരു നോക്ക് പോലും കാണാന്‍ കഴിയാതെ തളര്‍ന്ന് പോയവര്‍. നിപ ഭീതിയില്‍ ഇപ്പോഴും ആശങ്കപ്പെടുന്നവര്‍. ഇവരുമായി നിരന്തരം സംവദിക്കുകയാണ് മാനസികാരോഗ്യവിദഗ്ധര്‍. ഒരു ഫോണ്‍കോളിനുമപ്പുറം സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞും, അവരെ മാനസികമായി ശക്തിപ്പെടുത്തുകയുമാണ് നിപ മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററിന്‍റെ ലക്ഷ്യം.
കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. 9188541485, 8156830510, 8281904533 എന്നീ മൂന്ന് നമ്പറുകളിലേക്കെത്തുന്നത് ദിവസേന നിരവധി ഫോണ്‍ കോളുകള്‍. നിപ വൈറസിനെ പൂര്‍ണ്ണമായി കീഴടക്കിക്കഴിഞ്ഞാലും വീടുകള്‍ കയറി നേരിട്ടുള്ള കൗണ്‍സിലിങ്ങ് നടത്താനും ഇവര്‍ ആലോചിക്കുന്നു.
Adjust Story Font
16