പൊലീസ് വാഹനം പൂജിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
പൊലീസ് വാഹനം പൂജിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്
പൊലീസ് വാഹനം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്.രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
കോഴിക്കോട് സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിയ പുതിയ വാഹനം ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ച് പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ദ്യശ്യങ്ങള്‍ വന്നതോടെ സംഭവം വിവാദമായി. ഇതേത്തുടര്‍ന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനോട് റിപ്പോര്‍ട്ട് തേടിയത്.രണ്ട് ദിവസത്തിനകം നല്‍കണമെന്നാണ് നിര്‍ദ്ദേശം.സര്‍ക്കാര്‍ വാഹനം ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചതും യൂണിഫോമണിഞ്ഞ പൊലീസുകാരാണ് വാഹനം ക്ഷേത്രത്തില്‍ കൊണ്ടുപോയതെന്നതും ഗൌരവമാണന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പും.കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച് കഴിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Adjust Story Font
16