Quantcast

നിപ; സര്‍വ്വകക്ഷി യോഗം ഇന്ന്

MediaOne Logo

Subin

  • Published:

    12 Jun 2018 5:19 PM GMT

യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും...

നിപ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനപ്രതിനിധികളടക്കം പങ്കെടുക്കും. മെയ് 30 ന് ശേഷം നിപ പോസിറ്റീവ് കേസുകളോ മരണങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം. യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. കോഴിക്കോട്ടെ സിറോ വെയ്സ്റ്റ് പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാവും.

നിപ രോഗലക്ഷണങ്ങളുള്ളവരില്‍ 12 പേരുടെ സാംപിള്‍ റിസള്‍ട്ട് കൂടി നെഗറ്റീവാണെന്ന് വ്യക്തമാക്കി. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെ റിസള്‍ട്ടും നെഗറ്റാവാണ്. ഇതുവരെ 307 പേരുടെ റിസള്‍ട്ട് നെഗറ്റീവാണെന്ന് വ്യക്തമായി. മെയ് 30 ന് ശേഷം ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസം പകരുന്നതാണ്. നിലവില്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് ലിസ്റ്റ് പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story