സിമന്റ് വില ക്രമാതീതമായി ഉയരുന്നു
കഴിഞ്ഞ 4 ദിവസം കൊണ്ട് ഒരു ചാക്ക് സിമന്‍റിന് 40 രൂപയിലധികമാണ് വര്‍ധിച്ചത്.
സിമന്റ് വില ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 4 ദിവസം കൊണ്ട് ഒരു ചാക്ക് സിമന്‍റിന് 40 രൂപയിലധികമാണ് വര്‍ധിച്ചത്. നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സിമന്‍റ് വില കുത്തനെ വര്‍ധിക്കുകയാണ്. കോംപന്‍റീഷന്‍ നിയമങ്ങള്‍ ലംഘിച്ചാണ് പ്രമുഖ കമ്പനികള്‍ സംയുക്തമായി വില വര്‍ധിപ്പിച്ചത്.
എ.സി.സി, രാംകോ, അള്‍ട്രാടക്ക് എന്നീ സിമന്‍റുകള്‍ക്ക് 45 രൂപ ഒരു ചാക്കില്‍ വര്‍ധിപ്പിച്ചു. ഭാരതി സിമന്‍റിന് 40 രൂപയും, അംബുജ സിമന്‍റിന് 50 രൂപയുമാണ് വര്‍ധിച്ചത്. ജൂണ്‍ മാസത്തില്‍ സാധാരണഗതിയില്‍ സിമന്‍റ് വില കുറയാറാണ് പതിവ്. കേരളത്തില്‍ മാത്രമായി സിമന്‍റ് വില വര്‍ധിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിര്‍മ്മാണ മേഖലയിലുള്ളവരുടെ ആവശ്യം.
1.എ.സി.സി സിമന്‍റ് പഴയ വില 350രൂപ; പുതിയ വില 395രൂപ (വര്‍ധിച്ച തുക 45രൂപ)
2.രാംകോ സിമന്‍റ് പഴയ വില 345രൂപ; പുതിയവില 390രൂപ (വര്‍ധിച്ച തുക 45രൂപ)
3.അള്‍ട്രാ ടക്ക് സിമന്‍റ് പഴയ വില 355രൂപ; പുതിയ വില 400രൂപ (വര്‍ധിപ്പിച്ച തുക 45രൂപ)
4.അംബുജ സിമന്‍റ് പഴയ വില 350 രൂപ പുതിയ വില 390 വര്‍ധിപ്പിച്ച തുക 40 രൂപ
5.ഭാരതി സിമന്‍റ് പഴയ വില 345രൂപ; പുതിയ വില 395 രൂപ (വര്‍ധിപ്പിച്ച തുക 50രൂപ)
Adjust Story Font
16