Quantcast

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

MediaOne Logo

Jaisy

  • Published:

    15 Jun 2018 6:03 PM GMT

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം
X

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

കത്തിലൂടെയും നേരിട്ടും നേതാക്കളും അണികളും ഇക്കാര്യത്തിലെ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചു

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം. കത്തിലൂടെയും നേരിട്ടും നേതാക്കളും അണികളും ഇക്കാര്യത്തിലെ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ ഉന്നയിച്ചത്. പ്രതിഷേധം ശക്തമാണെങ്കിലും ഹൈക്കമാന്‍ഡ് ഇടപെടാനിടയില്ലെന്നാണ് സൂചന.

കോണ്‍ഗ്രസിനവകാശപ്പെട്ട സീറ്റ് കേരളകോണ്‍ഗ്രസിന് കൈമാറിയത് ന്യായീകരിക്കാനാവില്ലെന്നാണ് നേതാക്കളുടേയും അണികളുടേയുമെല്ലാം പരാതി. ചില നേതാക്കള്‍ നേരിട്ടെത്തിയും ചിലര്‍ കത്തുകള്‍ വഴിയും ഇക്കാര്യത്തിലെ അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചു. പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി കൂടിയാലോചിക്കാതെ മൂന്ന് നേതാക്കള്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും അണികളുടെ വികാരം മാനിച്ചില്ലെന്നും പ്രതിഷേധിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നാണ് സൂചന. സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ എംഎല്‍എ മാര്‍ വോട്ട് ചെയ്യില്ലെന്ന് ലീഗ് സമ്മര്‍ദ്ദം ചെലുത്തി. മുന്നണി നിലനിര്‍ത്താന്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുക്കാതെ മറ്റ് പോംവഴിയില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

TAGS :

Next Story