Quantcast

സംസ്ഥാനത്ത് കനത്ത മഴ; തെങ്ങ് വീണ് സ്ത്രീ മരിച്ചു

MediaOne Logo

Jaisy

  • Published:

    16 Jun 2018 6:38 AM GMT

സംസ്ഥാനത്ത് കനത്ത മഴ; തെങ്ങ് വീണ് സ്ത്രീ മരിച്ചു
X

സംസ്ഥാനത്ത് കനത്ത മഴ; തെങ്ങ് വീണ് സ്ത്രീ മരിച്ചു

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കനത്ത കാറ്റും മഴയും. കോഴിക്കോട് ചാലിയത്ത് കാറ്റില്‍ തെങ്ങ് വീണ് സ്ത്രീ മരിച്ചു. ഇന്നലെ തുടങ്ങിയ മഴ പല ജില്ലകളിലും ഇപ്പോഴും തുടരുകയാണ്.നിരവധി വീടുകള്‍ തകര്‍ന്നു. കാര്‍ഷിക മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വരെ മഴ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് പലയിടത്തും ശക്തമായ കാറ്റ് വീശി. ഇതോടെ നിരവധി വീടുകള്‍ തകര്‍ന്നു.ക്യഷികള്‍ നശിച്ചു. കൂറ്റന്‍ മരങ്ങള്‍ ഉള്‍പ്പടെ കടപുഴകി വീണിട്ടുണ്ട്.

മരം വീണതിനേത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കടലുണ്ടിയില്‍ നാല് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ ബസ്സിന് മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കുകളില്ല. ആലപ്പുഴയില്‍ ഒന്നാംകുറ്റി മുതല്‍ കഴിക്കോട്ടുവരെയുള്ള പ്രദേശങ്ങളിലും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റിത്തെരുവ്, പുള്ളികണക്ക് മേഖലയിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള ഉടുമ്പചോല, ദേവികുളം താലൂക്കുകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കണ്‍ട്രോള്‍ റൂമുകളും തുറന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഹൈറേഞ്ച് വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പന്ത്രണ്ടാം തീയതി വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.

TAGS :

Next Story