Quantcast

കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന് നീനു

MediaOne Logo

Jaisy

  • Published:

    17 Jun 2018 1:31 PM GMT

കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന്  നീനു
X

കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന് നീനു

തന്നെ ഒരു മാനസിക കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ല

കെവിന്റെ കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ഭാര്യ നീനു. തന്നെ ഒരു മാനസിക കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ല. മാതാപിതാക്കളുടെ അടുത്തേക്ക് ഇനി പോകില്ലെന്നും കെവിന്റെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും നീനു പറഞ്ഞു.അതേസമയം കേസിലെ പ്രതികളെയെല്ലാം പ്രധാന സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു.

നീനു മാനസികരോഗിയാണെന്നും പലതവണ ചികിത്സയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പിതാവായ ചാക്കോ ജോണ്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ ചികിത്സയ്ക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്കി. എന്നാല്‍ ഈ നീക്കം പ്രതികള്‍ക്ക് കൊലപാതക കേസില്‍ നിന്നും രക്ഷപെടാനാണെന്നാണ് നീനു പറയുന്നത്. പ്രണയാഭ്യര്‍ത്ഥനയുമായി ആരെങ്കിലും പിന്നാലെ വന്നാല്‍ മാതാപിതാക്കള്‍ അതിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാതാപിതാക്കളുടെ അടുത്തേക്ക് ഇനി പോകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ നീനു കെവിന്റെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും ആവര്‍ത്തിച്ചു. സംഭവത്തില്‍ നേരിട്ട് പ്രധാന സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നേരിട്ട് ഇടപെട്ട 13 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ആയുധങ്ങളും അനീഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.

TAGS :

Next Story