സംസ്ഥാനത്ത് 24 മണിക്കൂര്‍ കനത്ത മഴ
സംസ്ഥാനത്ത് 24 മണിക്കൂര്‍ കനത്ത മഴ
24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് പുറമെ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യത. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയില്‍ കോഴിക്കോടിന്റെ മലയോരമേഖലയില്‍ വ്യാപക നാശനഷ്ടം.
24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് പുറമെ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കോഴിക്കോട് ചാലിയത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി. പിന്നീട് ഇവരെ മറൈന്‍ ഫിഷറീസ് വകുപ്പ് രക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ കോഴിക്കോട് ജില്ലയില്‍ നാശനഷ്ടം. കൊടുവള്ളിയിലും താമരശ്ശേരിയിലും മതില്‍ ഇടിഞ്ഞ് വീണ് രണ്ട് വീടുകള്‍ തകര്‍ന്നു. കൊടുവള്ളി ആറങ്ങോട് മേലേതൊടുകയില്‍ സതീഷ് കുമാറിന്റെ വീടിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. താമരശ്ശേരി പള്ളിപ്പുറം വാടിക്കല്‍പൊയില്‍ അബ്ദുസലാമിന്റെ വീടും മതില്‍ തകര്‍ന്ന് വീണ് തകര്‍ന്നു.
Adjust Story Font
16