എളമരം കരീമും ബിനോയ് വിശ്വവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എളമരം കരീമും ബിനോയ് വിശ്വവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

MediaOne Logo

Jaisy

  • Published:

    17 Jun 2018 10:22 AM

എളമരം കരീമും ബിനോയ് വിശ്വവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
X

എളമരം കരീമും ബിനോയ് വിശ്വവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഉച്ചക്ക് രണ്ടിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാജ്യസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളായ എളമരം കരീമും ബിനോയ് വിശ്വവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഉച്ചക്ക് രണ്ടിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

രാവിലെ പതിനൊന്നു മണിയോടെയാണ് സി പി എം സ്ഥാനാർഥി എളമരം കരീമും സി പി ഐ യുടെ ബിനോയ് വിശ്വവും പത്രിക സമർപ്പിക്കാനെത്തിയത്. നിയമസഭാ സെക്രട്ടറി വി.കെ.ബാബു പ്രകാശ് പത്രികകൾ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ എന്നിവരുൾപ്പെടെയുള്ള മുന്നണി നേതാക്കൾക്കൊപ്പമാണ് ഇരുവരും എത്തിയത്. പാർലമെന്റിൽ ഇടതു നിലപാടുകളിലൂന്നി ജനങ്ങളുടെ ശബ്ദം ഉയർത്തുമെന്ന് ഇരുവരും പറഞ്ഞു.

അപ്രതീക്ഷിത നീക്കത്തിലുടെ യുഡിഎഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ് എമ്മിന്റെ ജോസ് കെ മാണി രണ്ട് മണിക്ക് നാമനിർദ്ദേശം നൽകും. നാളെയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി വ്യാഴാഴ്ചയാണ്.

TAGS :

Next Story