Quantcast

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

MediaOne Logo

Subin

  • Published:

    17 Jun 2018 12:50 PM GMT

മൂഴിക്കല്‍, പയിമ്പ്ര, പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി.

രണ്ട് ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലധികവും വെള്ളം കയറി. മൂഴിക്കല്‍, പയിമ്പ്ര, പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

അടുത്തിടെയെങ്ങുമില്ലാത്ത വിധം പെയ്ത കനത്ത മഴയാണ് കോഴിക്കോട് ജില്ലയില്‍ ദുരിതം വിതച്ചത്. താഴ്ന്ന പ്രദേശങ്ങളിലധികവും രണ്ട് ദിവസങ്ങളിലായി വെള്ളത്തിലാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ പെടുന്ന മൂഴിക്കലിനു പുറമേ, കുരുവട്ടൂര്‍ പയിമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. പൂനൂര്‍പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളം കയറിയിരിക്കുന്നത്. ഇരുനൂറിലധികം ആളുകളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

മലയോര മേഖലയായ പേരാമ്പ്രയിലും വെള്ളം കയറിയിട്ടുണ്ട്. ചക്കിട്ടപാറ, കൂരാച്ചുണ്ട് മേഖലകളിലേക്കുള്ള റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് നാദാപുരം മേഖലയിലും വെള്ളം കയറി. 45 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story