കായികതാരം ചാന്ദിനിക്ക് അക്ഷരവീട്; തറക്കല്ലിടൽ നടന്നു
കായികതാരം ചാന്ദിനിക്ക് അക്ഷരവീട്; തറക്കല്ലിടൽ നടന്നു
സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ നിർമാണോദ്ഘാടനം നിർവഹിച്ചു.
ദേശീയ കായികതാരം സി ചാന്ദിനിക്കായുള്ള അക്ഷരവീടിന്‍റെ തറക്കല്ലിടൽ പാലക്കാട് ചിറ്റൂരിൽ നടന്നു. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ നിർമാണോദ്ഘാടനം നിർവഹിച്ചു.
ദീർഘദൂര ഓട്ടത്തിൽ ദേശീയതലത്തിൽ കേരളത്തിനായി വിജയങ്ങൾ കൊയ്ത ചാന്ദിനിക്ക് ഇനി സ്വന്തം വീട്ടിൽ തല ചായ്ക്കാം. മാധ്യമം ദിനപത്രത്തിന്‍റെ അക്ഷരവീട് പദ്ധതിയിൽ ചാന്ദിനിയുടെ വീടിന്‍റെ നിർമാണം ഉടൻ പൂർത്തിയാവും. പദ്ധതിയില്‍ 51 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ പന്ത്രണ്ടാമത്തെ വീടിന്‍റെ തറക്കല്ലിടലാണ് ചിറ്റൂരിൽ നടന്നത്.
മാധ്യമം ന്യൂസ് എഡിറ്റർ കെ എ ഹുസൈൻ, ചീഫ് റീജ്യണൽ മാനേജർ വി സി മുഹമ്മദ് സലിം, അമ്മ പ്രതിനിധി ഷാജു ശ്രീധർ, ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻകുട്ടി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
Next Story
Adjust Story Font
16