Quantcast

നാശം വിതച്ച് കാലവര്‍ഷം; മരണം 29 

MediaOne Logo

Subin

  • Published:

    18 Jun 2018 4:21 AM GMT

നാശം വിതച്ച് കാലവര്‍ഷം; മരണം 29 
X

നാശം വിതച്ച് കാലവര്‍ഷം; മരണം 29 

കോഴിക്കോടിന് പുറമെ തൃശൂരും മലപ്പുറത്തുമാണ് ഇന്ന് മരണം സംഭവിച്ചത്.

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. കോഴിക്കോടിന് പുറമെ തൃശൂരും മലപ്പുറത്തുമാണ് ഇന്ന് മരണം സംഭവിച്ചത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ മരം വീണാണ് ഒരാള്‍ മരിച്ചത്. മലപ്പുറം താനൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ശക്തമായ മഴ തുടരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. വീണ്ടും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മലയോര മേഖലയില്‍ പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തും. മലയോരമഖലയില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരമേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണമേര്‍പെടുത്തി.

ശബരിമലയിലും നിയന്ത്രണമുണ്ട്. തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 മുതല്‍ 24 സെന്റീമീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്.

TAGS :

Next Story