Quantcast

ഒരു കട്ട അര്‍ജന്റീനിയന്‍ ആരാധകന്റെ കല്യാണം 

MediaOne Logo

admin

  • Published:

    18 Jun 2018 7:09 AM GMT

കല്യാണത്തിന്റെ മുഴുവന്‍ ചടങ്ങുകളും നീലയും വെള്ളയും നിറത്തില്‍ മുങ്ങി. കുടിക്കാനുള്ള വെള്ളത്തിലും വിവാഹകേക്കിലുമെല്ലാം അര്‍ജന്റീനിയന്‍ ആധിപത്യം.

ലോകകപ്പ് തുടങ്ങിയതില്‍പ്പിന്നെ കേരളത്തിലെങ്ങും ഫുട്‌ബോള്‍ ജ്വരമാണ്. വിവിധ ടീമുകളോടുള്ള ആരാധന പല രൂപത്തിലും ഭാവത്തിലുമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ലോകകപ്പ് കാലത്തെ ഒരു കല്യാണക്കാഴ്ച്ചയിലേക്കാണിനി. ഒരു കട്ട അര്‍ജന്റീനിയന്‍ ആരാധകന്‍ ലോകകപ്പ് കാലത്ത് കല്യാണം കഴിച്ചാല്‍ എങ്ങനെയിരിക്കും? ഇതാ ഇങ്ങനെയൊക്കെയിരിക്കും...

തൃശൂര്‍ എല്‍ത്തുരുത്തിലെ ജോബിനും വധു ഐറിനും അര്‍ജന്റീനിയന്‍ ആരാധകരാണ്. അപ്പോള്‍പ്പിന്നെ കല്യാണത്തിന്റെ മുഴുവന്‍ ചടങ്ങുകളും നീലയും വെള്ളയും നിറത്തില്‍ മുങ്ങി. കുടിക്കാനുള്ള വെള്ളത്തിലും വിവാഹകേക്കിലുമെല്ലാം അര്‍ജന്റീനിയന്‍ ആധിപത്യം. മഞ്ഞക്കുപ്പായവുമിട്ടോണ്ട് വരുന്ന ബ്രസീലുകാരെ പരമാവധി അകറ്റിനിര്‍ത്തണമെന്ന് ജോബിന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. പക്ഷെ ഏറ്റില്ല.

മെസിയും അര്‍ജന്റീനയും തന്നെ കപ്പെടുക്കുമെന്ന പ്രതീക്ഷയോടെയാണ് ജോബിനും ഐറിനും ജീവിതത്തിലേക്ക് കടക്കുന്നത്. ആദ്യ മത്സരം തന്നെ സമനിലയില്‍ കലാശിച്ചതിനാലാകണം ബ്രസീലുകാര്‍ കൊണ്ടുവന്ന ലോകകപ്പ് ഉയര്‍ത്തിയാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്.

TAGS :

Next Story