വരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
വരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ഒപ്പം എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്, തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡികൊലപാതകക്കേസില്‍ പ്രതികളായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ആദ്യ മൂന്ന് പ്രതികളായ ഇവര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരായ പി.പി സന്തോഷ് കുമാര്‍, ജിതിന്‍ ഷാജി, എം.എസ് സുമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ കിടന്ന കാലയളവും കേസിന്റെ അന്വേഷണ പുരോഗതി പരിഗണിച്ചുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ഒപ്പം എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്, തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എസ്.ഐയ്ക്കും സി.ഐയ്ക്കും ജാമ്യം നല്‍കി തങ്ങളെ ബലിയാടാക്കുകയാണ് സര്‍ക്കാറെന്നും സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, എസ്.ഐക്ക് ജാമ്യം അനുവദിക്കാനിടയായ സാഹചര്യം വ്യത്യസ്ഥമാണെന്നും പ്രധാന പ്രതികളായ ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16