Quantcast

കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രതിസന്ധിയില്‍

ആഴ്ച തോറും നെയ്ത്തുകാര്‍ക്ക് അവരവരുടെ അക്കൗണ്ടുകളിലൂടെ വേതനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി നെയ്ത്തുകാര്‍ക്ക് വേതനം ലഭിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Published:

    19 Jun 2018 6:41 AM GMT

കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രതിസന്ധിയില്‍
X

കൈത്തറി മേഖലക്ക് ഉണര്‍വേകിയ സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഏറ്റെടുത്ത നെയ്തുകാര്‍ക്ക് അഞ്ച് മാസമായി വേതനം ലഭിച്ചിട്ടില്ല. ആവശ്യത്തിന് നൂല്‍ ലഭിക്കാത്തതും നെയ്ത്തുകാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുകയായിരുന്ന കൈത്തറി മേഖലയെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കുന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പദ്ധതി ഒരു വര്‍ഷം പ്രതിസന്ധികളില്ലാതെ മുന്നോട്ടുപോയെങ്കിലും ഇപ്പോള്‍ പക്ഷേ അതല്ല സ്ഥിതി. ആഴ്ച തോറും നെയ്ത്തുകാര്‍ക്ക് അവരവരുടെ അക്കൗണ്ടുകളിലൂടെ വേതനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി നെയ്ത്തുകാര്‍ക്ക് വേതനം ലഭിച്ചിട്ടില്ല.

പരമ്പരാഗത നെയ്ത്ത് വ്യവസായത്തിലൂടെ ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന നെയ്ത്തുകാരാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലേക്ക് മാറിയത്. കൈത്തറി മേഖലയോട് വിട പറഞ്ഞ പരമ്പരാഗത നെയ്ത്തുകാരും സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ വ്യവസായത്തിലേക്ക് മടങ്ങി വന്നിരുന്നു. എന്നാല്‍ വേതനം മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍

സംസ്ഥാനത്തെ നാലായിരത്തോളം തറികള്‍ക്കാണ് സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പാക്കാന്‍ അനുവാദം ലഭിച്ചിരുന്നത്.

TAGS :

Next Story