മരണത്തെ മുഖാമുഖം കണ്ട നാസറും കുടുംബവും ജീവിതത്തിലേക്ക് തിരിച്ചെത്തി
നാസറിന്റെ വീട് കാണുന്നവര്‍ക്കും ഇവരുടെ തിരിച്ചുവരവ് അവിശ്വസനീയമാണ്
മരണത്തെ മുഖാമുഖം കണ്ടാണ് കരിഞ്ചോലമലയിലെ മണ്ണില്‍തൊടികയില്‍ നാസറും കുടുംബവും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവശത്തുകൂടിയും മലവെള്ളം പാഞ്ഞുപോയ നാസറിന്റെ വീട് കാണുന്നവര്‍ക്കും ഇവരുടെ തിരിച്ചുവരവ് അവിശ്വസനീയമാണ്. നാസറും ഭാര്യയും മകനും ഭാര്യയുടെ സഹോദരന്‍ ഖാലിദുമാണ് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ ആ ഓര്‍മ്മക്ക് മുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം.
മരണത്തെ തൊട്ടടുത്തവര്‍ കണ്ടു. മലമുകളില്‍ നിന്ന് പ്രകൃതിയുടെ സംഹാര താണ്ഡവം അവര്‍ അടുത്തറിഞ്ഞു. എവിടേക്കും പോയിട്ട് കാര്യമില്ല. പിന്നെ മരണത്തെ പുല്‍കാന്‍ നാല് പേരും ഒന്നിച്ച് കെട്ടിപിടിച്ച് കണ്ണടച്ച് നിന്നു. തൊട്ടപ്പുറത്ത് ഉരുള്‍പൊട്ടിയതറിഞ്ഞ് സഹോദരി നുസൈബയേയും കുടുംബത്തിനെയും വിളിക്കാനായെത്തിയതായിരുന്നു ഖാലിദ്.
ആര്‍ത്തലച്ചെത്തിയ മലവെള്ളത്തില്‍ വീടിന്റെ ഇരുവശവും തകര്‍ന്നു. ഖാലിദിന്റെ കാറും ഇവരുടെ പാതിതകര്‍ന്ന വീടുമാണ് ഇനിയിവിടെയുള്ളത്.
Adjust Story Font
16