Quantcast

എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന പരാതി; പോലീസ് ഡ്രൈവറുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കർ ചികിത്സയിലുള്ളത്.

MediaOne Logo

Web Desk

  • Published:

    20 Jun 2018 2:25 PM GMT

എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന പരാതി; പോലീസ് ഡ്രൈവറുടെ മൊഴിയെടുക്കുന്നു
X

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ ഹൈകോടതിയെ സമീപിച്ചു. എ.ഡി.ജി.പിയുടെ മകളുടെ പരാതിയുടെ അടിസ്ഥാത്തില്‍ എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നതാണ്ആവശ്യം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഗവാസകറിന്‍റെ മൊഴിയെടുത്തു.

എ.ഡി.ജി.പിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും അതിന്‍റെ അടിസ്ഥാനത്തിലെടുത്ത എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്നുമാണ് ഗവാസ്കര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും ഗാവസ്കര്‍ പറഞ്ഞു. ഗവാസ്കര്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ ക്രൈബ്രാഞ്ച് അന്വേഷണ സംഘം ഗവാസ്കറിന്‍റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കേസ് ആദ്യം അന്വേഷിച്ച അസി കമ്മീഷണര്‍ പ്രതാപന്‍ നല്‍കിയ മൊഴിയിലെ കാര്യങ്ങളാണ് 8 പേജുള്ള മൊഴിയിലും ഗവാസ്കര്‍ ആവര്‍ത്തിച്ചത്.

തനിക്ക് ഭീഷണിയോ സമ്മര്‍ദമോ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഗവാസ്കര്‍ നല്‍കിയ മറുപടി. ഗവാസ്കറിന്‍റെ ഫോണ്‍രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഗവാസ്കറുമായി ബന്ധപ്പെട്ടവരെക്കുറിച്ച് അറിയാനായിരുന്നു ഇത്. ചില ഫോണ്‍ നമ്പരുകളും സംഘം ശേഖരിച്ചു. ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതരും അറിയിച്ചു.

TAGS :

Next Story