അറുപതടി താഴ്ചയുള്ള ക്വാറിക്ക് തൊട്ടരികെ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി
എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ രംഗത്ത്
മലപ്പുറം പുളിക്കലില്‍ അറുപതടി താഴ്ചയുള്ള ക്വാറിക്ക് തൊട്ടരികെ പഞ്ചായത്തിന്റെ അനുമതിയോടെ കെട്ടിടം നിര്‍മ്മിക്കുന്നു. ക്വാറിയിലെ ജലാശയത്തില്‍ കുളിക്കാനെത്തുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തിയാണ് തലയ്ക്ക് മുകളില്‍ ഈ കെട്ടിടം നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന സ്ഥലത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.
പുളിക്കല്‍ പഞ്ചായത്തിലെ ഉണ്ണീറ്റിപ്പറമ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാറ പൊട്ടിച്ച ക്വാറിയാണിത്. ക്വാറിയിലെ ജലാശയം നാട്ടുകാര്‍ കുളിക്കാനായി ഉപയോഗിക്കുന്നു. അറുപതടിയിലേറെ താഴ്ചയുള്ള ക്വാറിക്ക് മുകളിലാണ് രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന പാറക്ക് മുകളില്‍ രണ്ട് മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് കെട്ടിടത്തിന്റെ നിര്‍മാണം.
നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. തൊട്ടടുത്ത് സമാന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗം ഒരിക്കല്‍ തകര്‍ന്നുവീണിട്ടും പഞ്ചായത്ത് അതൊരു പ്രശ്നമായി കണ്ടില്ല. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പുളിക്കല്‍ പഞ്ചായത്ത് അധികൃതര്‍ പ്രതികരിച്ചത്.
Adjust Story Font
16