ജോയ്സ് ജോർജ് എം.പിയുടെ ഭൂമി കൈയ്യേറ്റം; കളക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാരോപണം
റവന്യൂ മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് പി.ടി തോമസ് ആരോപണം ഉന്നയിച്ചത്.
ജോയ്സ് ജോർജ് എം.പി.യുടെ ഭൂമി കൈയ്യേറ്റം പരാമർശിക്കുന്ന മുൻ ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാരോപണം. പി.ടി തോമസ് എം.എൽ.എ നിയമസഭയിലാണ് ആരോപണം ഉന്നയിച്ചത്. റവന്യു മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് പി.ടി തോമസ് ആരോപണം ഉന്നയിച്ചത്. വിവരാവകാശ രേഖയുടെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.
കേരള ഹൈക്കോടതി ഭേദഗതി ബിൽ ചർച്ചക്കിടെയാണ് പി.ടി തോമസ് ആരോപണം ഉന്നയിച്ചത്. ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇടുക്കിയിലെ ഭൂമി കൈയ്യേറ്റങ്ങളെക്കുറിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയെന്നാണ് പി.ടി തോമസ് പറഞ്ഞത്.
7.5.17ൽ ലഭിച്ച റിപ്പോർട്ട് നടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയെന്നും തിരികെ ലഭിച്ചില്ലെന്നുമുള്ള റവന്യു മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയും പി.ടി തോമസ് വായിച്ചു. വിശദീകരണവുമായി എത്തിയ നിയമ മന്ത്രി എ.കെ ബാലനും ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിക്കിടക്കുയാണെന്ന് സമ്മതിച്ചു.
പി.ടി തോമസിന്റെ ആരോപണം നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കത്തിനും ബഹളത്തിനും ഇടയാക്കി.
Adjust Story Font
16