Quantcast

പൊലീസ് സേനയിലെ ദാസ്യപ്പണി; കണക്കെടുപ്പ് പൂര്‍ത്തിയായി  

മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമാണ് ഏറ്റവും അധികം പേര്‍ ദാസ്യപ്പണി ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    21 Jun 2018 6:00 AM GMT

പൊലീസ് സേനയിലെ ദാസ്യപ്പണി; കണക്കെടുപ്പ് പൂര്‍ത്തിയായി  
X

പൊലീസ് സേനയിലെ ദാസ്യപ്പണിയുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമാണ് ഏറ്റവും അധികം പേര്‍ ദാസ്യപ്പണി ചെയ്യുന്നത്. ഐപിഎസുകാര്‍ക്കൊപ്പം 333 പേര്‍ ജോലി ചെയ്യുന്നെന്നാണ് കണക്ക്. ഐപിഎസുകാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയെ കണ്ടു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെട്ട പൊലീസുകാരുടെയും ക്യാമ്പ് ഫോളോവേഴ്സിന്റെയും വിവരം ശേഖരിച്ചത്. മൊത്തം 984 പൊലീസുകാര്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 388 പേരും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും ഒപ്പമാണ്. ഐപിഎസുകാര്‍ക്കൊപ്പം 333 പേരാണ് ജോലി ചെയ്യുന്നത്. ഐഎഎസ്, ഐഎഫ്എസ് കാര്‍ക്കൊപ്പം 64 പേരുണ്ട്. വിവിധ ജഡ്ജിമാര്‍ക്കൊപ്പം 173 പേരാണുളളത്.

1239 ക്യാമ്പ് ഫോളോവര്‍മാരില്‍ 1156 പേരെ ക്യാമ്പില്‍ ഇപ്പോഴുള്ളൂ. 54 പേര്‍ വിവിധ ഓഫീസര്‍മാര്‍ക്ക് ഒപ്പമാണ് ഉളളത്. 29 പേര്‍ ഓഫീസര്‍മാരുടെ വീടുകളില്‍ ജോലി ചെയ്യുന്നു. അതേസമയം തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎസ്ഓഫീസര്‍മാരുടെ അസോസിയേഷന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. അതൃപ്തി അറിയിക്കാനാണ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയായ ഉദ്യോഗസ്ഥര്‍ ഡിജിപിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടത്.

TAGS :

Next Story