Quantcast

“ഞാന്‍ മരിച്ചെന്ന് നാട് മുഴുവന്‍ വിശ്വസിച്ചു”: നിപ വ്യാജ വാര്‍ത്തയുടെ നടുക്കുന്ന ഓര്‍മയില്‍ അബ്ദുല്‍ സലാം 

നിപ വൈറസ് കാലത്ത് ആളുകളെ ഏറ്റവുമധികം ഭയപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളായിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Jun 2018 7:37 AM GMT

“ഞാന്‍ മരിച്ചെന്ന് നാട് മുഴുവന്‍ വിശ്വസിച്ചു”: നിപ വ്യാജ വാര്‍ത്തയുടെ നടുക്കുന്ന ഓര്‍മയില്‍ അബ്ദുല്‍ സലാം 
X

നിപ വൈറസ് കാലത്ത് ആളുകളെ ഏറ്റവുമധികം ഭയപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളായിരുന്നു. അത്തരമൊരു വ്യാജ വാര്‍ത്തയുടെ നടുക്കുന്ന ഓര്‍മയിലാണ് പേരാമ്പ്ര മൂരികുത്തി സ്വദേശി അബ്ദുല്‍ സലാം.

നാടു മുഴുവന്‍ താന്‍ മരിച്ചെന്ന് വിശ്വസിക്കുക. ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ പാടുപെടുക. അതിശയിക്കേണ്ട. മൂരികുത്തിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുല്‍സലാമിനാണ് ഈ ഗതി വന്നത്. നിപ ബാധിച്ച് മരിച്ച വളച്ചുകെട്ടി മൂസയുടെ സഹോദരീ പുത്രനാണ് അബ്ദുല്‍ സലാം. മൂസ ആശുപത്രിയിലായപ്പോള്‍ രണ്ട് ദിവസം കൂടെ നിന്നിരുന്നു. മരിച്ചപ്പോള്‍ സംസ്കാര ചടങ്ങിലും സലാം പങ്കെടുത്തു. തുടര്‍ന്ന് പലരും അടുത്തു വരാന്‍ പോലും മടി കാണിച്ചതോടെ കുറച്ച് ദിവസം വീട്ടില്‍ കഴിയാമെന്നു വെച്ചതായിരുന്നു സലാം. ഇതോടെയാണ് നുണക്കഥകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

നിപ ബാധിച്ച് മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കാന്‍ മൂരികുത്തിയിലെ ഓട്ടോ സ്റ്റാന്റിലെത്തി ആളുകളെ കാണേണ്ട ഗതികേടു വന്നു സലാമിന്. പിന്നെ നേരത്തെ ഓട്ടോ ഓടിച്ച പേരാമ്പ്ര സ്റ്റാന്റിലുമെത്തി. നിപാ കാലത്ത് സമൂഹ മാധ്യമങ്ങള്‍ കൊന്ന നിരവധി പേരിലൊരാള്‍ മാത്രമായിരുന്നു താനെന്ന ആശ്വാസം മാത്രമാണ് സലാമിനിപ്പോഴുള്ളത്.

TAGS :

Next Story