ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ബീമാപ്പള്ളിക്കൊപ്പം അടിമലത്തുറയിലും കാരാടും ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ തന്നെ ഇവിടെയും തറക്കല്ലിടാനാണ് നീക്കം.
ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജൂലൈ മാസത്തില്‍ തന്നെ ഫ്ലാറ്റിന് തറക്കല്ലിടും. ഇതിനായി സ്ഥലം ബീമാപ്പള്ളിയില്‍ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്കുളള ഫ്ലാറ്റ് പദ്ധതിയില്‍ നിന്നും ബീമാപ്പള്ളി നിവാസികളെ ഒഴിവാക്കിയത് മീഡിയവണാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്ഥിരമായി കടലാക്രമണമുണ്ടാകുന്ന ബീമാപള്ളി, ചെറിയതുറ, വലിയതുറ പ്രദേശവാസികള്‍ക്കായാണ് വലിയ തുറയില്‍ സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയ നിര്‍മാണം തുടങ്ങിയത്. 2015ല്‍ ജില്ലാ കളക്ടര്‍ ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് തുടങ്ങുന്നത് തന്നെ ബീമാപ്പള്ളിയില്‍ നിന്നായിരുന്നു. എന്നാല്‍ വലിയതുറയില്‍ ഫ്ലാറ്റ് പൂര്‍ത്തിയായപ്പോള്‍ ബീമാപ്പള്ളി നിവാസികളെ പരിഗണിച്ചില്ല. സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിവാക്കല്‍ നടപടി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ പുനരധിവാസ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്.
ബീമാപ്പള്ളിക്കൊപ്പം അടിമലത്തുറയിലും കാരാടും ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ തന്നെ ഇവിടെയും തറക്കല്ലിടാനാണ് നീക്കം. ഫ്ലാറ്റ് വേണ്ടെന്ന നിലപാടെടുത്ത അഞ്ച് തെങ്ങിലെ 292 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Adjust Story Font
16