Quantcast

എടക്കല്‍ ഗുഹയുടെ താഴ്‍വാരത്ത് റിസോര്‍ട്ട് മാഫിയയുടെ തടയണ: ആശങ്കയില്‍ ആദിവാസികുടുംബങ്ങള്‍

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പെട്ടലിന്റെ പശ്ചാത്തലത്തില്‍ അമ്പുകുത്തി പത്തൊന്‍പത് പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ ഭീതിയില്‍

MediaOne Logo

Web Desk

  • Published:

    22 Jun 2018 5:20 AM GMT

എടക്കല്‍ ഗുഹയുടെ താഴ്‍വാരത്ത് റിസോര്‍ട്ട് മാഫിയയുടെ തടയണ: ആശങ്കയില്‍ ആദിവാസികുടുംബങ്ങള്‍
X

വയനാട് അമ്പുകുത്തി മലയില്‍ റിസോര്‍ട്ട് മാഫിയയുടെ അനധികൃത നിര്‍മാണം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള എടക്കല്‍ മലനിരയിലാണ് സ്വകാര്യ വ്യക്തിയുടെ അനധികൃത തടയണ നിര്‍മാണം നടക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തിലുള്ള എടക്കല്‍ ഗുഹയുടെ താഴ്‍വാരത്തിലാണ് സ്വകാര്യ വ്യക്തി അനധികൃതമായി തടയണ നിര്‍മിച്ചിരിക്കുന്നത്. മലനിരയുടെ ഒന്നര കിലോമീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവൃത്തികള്‍ പാടിലെന്നാണ് നിയമം. ഇവിടെയാണ് സ്വാഭാവിക നീരുറവകള്‍ തടസ്സപ്പെടുത്തികൊണ്ട് നിര്‍മാണം നടക്കുന്നത്. തടയണ പൊട്ടിയാല്‍ താഴ്‍വാരത്തെ ആദിവാസി കോളനിയടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പെട്ടലിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരിക്കുകയാണ് അമ്പുകുത്തി പത്തൊന്‍പത് പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍.

സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തികൊണ്ടുള്ള തടയണ നിര്‍മാണം വലിയ പ്രകൃതി ദുരന്തത്തിന് കാരണമാവും. തടയണയുടെ നിര്‍മാണം തുടങ്ങിയ സമയത്ത് തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍മാണം തടയുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടായില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

TAGS :

Next Story