പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്ന് ക്രൈംബ്രാഞ്ച്
ഗവാസ്കറോട് പ്രതിക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നതായി അന്വേഷണത്തില്‍ പറയുന്നു
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് ക്രൈം ബ്രാഞ്ച്. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റങ്ങളിലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടായ ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകുകയുള്ളൂ. ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജുവിനെതിരായ റിപ്പോര്‍ട്ടില്‍ ഉടന്‍ നടപടി ഉണ്ടായേക്കും.
എഡിജിപിയുടെ മകള്‍ക്ക് ഗവാസ്കറോട് വ്യക്തി വിരോധം ഉണ്ടായിരുന്നെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇതാണ് പെട്ടെന്ന പ്രകോപനം ഉണ്ടാക്കിയത്. ഗവാസ്കറിനെ മര്‍ദ്ദിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റങ്ങളില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഗവാസ്കറിന്റെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും അന്വേഷണ പുരോഗതി സംബന്ധിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ എഡിജിപിയുടെ മകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ .ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ ഡിജിപിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ക്യാമ്പ് ഫോളോവര്‍മാരെ ടൈല്‍ പണിക്ക് ഉപയോഗിച്ച സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജുവിനെതിരായ റിപ്പോര്‍ട്ടും ഡിജിപിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടായേക്കും.
Adjust Story Font
16