സഹകരണ വകുപ്പിലെ ഒഴിവുകള്‍ പരീക്ഷാ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി
കെഎന്‍എ ഖാദര്‍ എംഎല്‍എ ഉന്നയിച്ച് ചോദ്യത്തിന് മറുപടിയായിട്ടാണ് മുഴുവന്‍ തസ്തികകളിലേക്കും നിയമനം നടത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. മീഡിയാ വണ്‍ ഇംപാക്ട്.
സഹകരണ വകുപ്പില്‍ ഒഴിവു വരുന്ന തസ്തികകള്‍ പൂഴ്ത്തി വെക്കുന്നുവെന്ന മീഡിയാവണ്‍ വാര്‍ത്ത ശരിവെച്ച് സഹകരണ വകുപ്പ് മന്ത്രി നിയമസഭയില്‍. കെഎന്‍എ ഖാദര്‍ എംഎല്‍എ ഉന്നയിച്ച് ചോദ്യത്തിന് മറുപടിയായിട്ടാണ് തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവം ശരിയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. മുഴുവന്‍ തസ്തികകളിലേക്കും നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മീഡിയാ വണ്‍ ഇംപാക്ട്.
സഹകരണ സംഘങ്ങളിലുള്ള 3000 അധികം ഒഴിവുകള്‍ സഹകരണ പരീക്ഷാ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തി വെക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയം കെ എന്‍ എ ഖാദര്‍ എം എല്‍ എ സഭയില്‍ ഉന്നയിച്ചു. മുഴുവന്‍ ഒഴിവുകളും പരീക്ഷാ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുമെന്ന് സഹകരണമന്ത്രി സഭയെ അറിയിച്ചു.
നിയമനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കും. കൂടാതെ പിന്‍വാതില്‍ നിയമനം തടയാനുമാകും. ഇഷ്ടകാര്‍ക്ക് നിയമനം നല്‍കാനാണ് ഒഴിവുകള്‍ പരീക്ഷ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. വിവിധ സഹകരണ സംഘങ്ങളിലേക്ക് ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ ഉള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനാണ് സഹകരണ പരീക്ഷ ബോര്‍ഡിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
4255 ഒഴിവുകളുണ്ടെങ്കിലും വെറും 1049 ഒഴിവുകള്‍ മാത്രമാണ് പരീക്ഷ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നിയമസഭ മറുപടിയില്‍ പറയുന്നു. അതായത് 3206 ഒഴിവുകള്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ്.
സഹകരണ സംഘങ്ങള്‍ നേരിട്ടാണ് പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. ഇത് മിക്കപ്പോഴും രാഷ്ട്രീയ നിയമനങ്ങളാവുകയാണ്. പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് പ്രമോഷന്‍ വഴി ജൂനിയര്‍ ക്ലര്‍ക്കാകാം. പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് പ്രമോഷന്‍ നല്‍കാനായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചതെന്നും ആരോപമുണ്ടായിരുന്നു.
Adjust Story Font
16