Quantcast

നാടാകെയെത്തി താക്കോല്‍ കൈമാറി; ജംഷീലയുടെ ഇനിയുള്ള താമസം ‘ഊ’ എന്ന അക്ഷര വീട്ടില്‍

അക്ഷര വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആറാമത്തെ വീടിന്റെ താക്കോല്‍ ദാനം രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ നടന്നു.

MediaOne Logo

Web Desk

  • Published:

    23 Jun 2018 6:17 AM GMT

നാടാകെയെത്തി താക്കോല്‍ കൈമാറി; ജംഷീലയുടെ ഇനിയുള്ള താമസം ‘ഊ’ എന്ന അക്ഷര വീട്ടില്‍
X

നാടാകെയെത്തി താക്കോല്‍ കൈമാറി, കായിക താരം ടി ജെ ജംഷീലയുടെ ഇനിയുള്ള താമസം ഊ എന്ന അക്ഷര വീട്ടില്‍. അക്ഷര വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആറാമത്തെ വീടിന്റെ താക്കോല്‍ ദാനം രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ നടന്നു.

പ്രതികൂല സാഹചര്യങ്ങളെ ഓടി തോല്‍പ്പിച്ച മലയാളിയുടെ പ്രിയ കായിക താരം ടി ജെ ജംഷീലക്ക് അക്ഷര വീടിന്റെ സ്നേഹാദരം. അതിഥികളുടെ വേഷത്തില്‍ ആതിഥേയര്‍ കൂടിയായ ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും.

മന്ത്രി എ സി മൊയ്തീനില്‍ നിന്ന് വലിയൊരു സ്വപ്നത്തിന്റെ താക്കോല്‍ കൂടിയായിരുന്നു ജംഷീല ഏറ്റുവാങ്ങിയത്. മാധ്യമം ദിനപത്രവും താര സംഘടനയായ അമ്മയും യു എ ഇ എക്സേഞ്ചും എന്‍ എം സി ഗ്രൂപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷര വീട്.

സ്കൂള്‍ പഠന കാലത്ത് കായികമത്സരങ്ങളില്‍‌ മറ്റുള്ളവര്‍ക്ക് വേണ്ടി താന്‍ വഴി മാറി കൊടുത്തതിന്റെ കഥകളിലൂടെ ഇന്നസെന്റ് എം പി ആഹ്ലാദമുഹൂര്‍ത്തിന് കൂടുതല്‍ മിഴിവേകി . നാടിന്റെ സ്നേഹം കായിക നേട്ടങ്ങളിലൂടെ തിരികെ നല്‍കാനാവണമെന്ന പ്രാര്‍ത്ഥനയാണുള്ളതെന്ന് ടി ജെ ജംഷീലയും പറഞ്ഞു.

ചെസ്സ് താരം കൊടുങ്ങല്ലൂര്‍ സ്വദേശി ജ്യോതികക്കുള്ള അക്ഷര വീടിന്റെ ശിലാഫലകവും ചടങ്ങില്‍ വെച്ച് കൈമാറി.

TAGS :

Next Story