Quantcast

എഴുത്തുകാരിയും അധ്യാപികയുമായ ബി.സുജാതാ ദേവി അന്തരിച്ചു

വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു

MediaOne Logo

Web Desk

  • Published:

    23 Jun 2018 11:23 AM GMT

എഴുത്തുകാരിയും അധ്യാപികയുമായ ബി.സുജാതാ ദേവി അന്തരിച്ചു
X

എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി.സുജാതാദേവി (72) അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. സുഗതകുമാരി, പരേതയായ പ്രഫ. ഹൃദയകുമാരി എന്നിവർ സഹോദരിമാരാണ്.

പട്ടാമ്പി, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം വിമന്‍സ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നീ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. കാടിന്റെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്‌കാരം ലഭിച്ചു. ദേവി എന്ന പേരില്‍ കവിതകളെഴുതിയിരുന്നു. മൃണ്‍മയി എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

പരേതനായ അഡ്വ. പി ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.കാര്‍ത്ത്യായനി അമ്മയുടെയും മകളാണ്. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്.

രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു. മക്കള്‍ പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍.

TAGS :

Next Story