Quantcast

പുഴ വൃത്തിയാക്കുന്നത് ജീവിത ദൗത്യമാക്കി അബ്ദുള്‍ഖാദര്‍

കഴിഞ്ഞ വര്‍ഷം 416 കിലോ പ്ലാസിറ്റിക്ക് കുപ്പികളാണ് ചെറുപുഴയില്‍നിന്നും ശേഖരിച്ചത്. കുത്തി ഒലിക്കുന്ന വെള്ളത്തിലിറങ്ങി മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുകയാണ് അബ്ദുല്‍ ഖാദര്‍...

MediaOne Logo

Web Desk

  • Published:

    24 Jun 2018 2:34 AM GMT

പുഴ വൃത്തിയാക്കുന്നത് ജീവിത ദൗത്യമാക്കി അബ്ദുള്‍ഖാദര്‍
X

ഒരോരുത്തര്‍ക്കും ഒരോ ജീവിത ദൗത്യം ഉണ്ടാകും. തന്റെ ജീവിതദൗത്യം പുഴ വൃത്തിയാക്കുകയാണെന്ന് സ്വയം തീരുമാനിച്ചിരിക്കുകയാണ് കോഴിക്കോട് കുറ്റിക്കടവിലെ അബ്ദുല്‍ ഖാദര്‍. ചെറുപുഴയിലൂടെ മലവെള്ള പാച്ചിലില്‍ ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് ഈ എഴുപത്തിമൂന്നുകാരന്‍.

അബ്ദുല്‍ ഖാദറിന്റെ ഈ ശീലത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പലരായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ മലവെള്ള പാച്ചിലില്‍ ഒഴുകിവരും. സ്വന്തം തോണിയുമായി ഇതെല്ലാം ശേഖരിക്കും. കാലം മാറിയതിനനുസരിച്ച് മാലിന്യത്തിന്റെ തരവും മാറി. കുറച്ചുകാലമായി ഒഴുകിവരുന്നതെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം 416 കിലോ പ്ലാസിറ്റിക്ക് കുപ്പികളാണ് ചെറുപുഴയില്‍നിന്നും ശേഖരിച്ചത്. സഹായത്തിനാരുമില്ലെങ്കിലും കുത്തി ഒലിക്കുന്ന വെള്ളത്തിലിറങ്ങി മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുകയാണ് അബ്ദുല്‍ ഖാദര്‍.

TAGS :

Next Story