Quantcast

കാരുണ്യത്തിന്റെ വ്യത്യസ്ത മുഖവുമായി ഒരു എട്ടുവയസ്സുകാരി

കടത്തിണ്ണയില്‍ ഉറങ്ങുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും, കാന്‍സര്‍ രോഗികള്‍ക്കായി അരുമയോടെ വളര്‍ത്തിയ മുടി, ഇപ്പോഴിതാ ആലുവ റെയില്‍വെ സ്റ്റേഷന്‍ വഴി യാത്ര ചെയ്യേണ്ടിവരുന്ന അംഗപരിമിതര്‍ക്കായി ചക്രകസേര...

MediaOne Logo

Web Desk

  • Published:

    26 Jun 2018 2:22 AM GMT

കാരുണ്യത്തിന്റെ വ്യത്യസ്ത മുഖവുമായി ഒരു എട്ടുവയസ്സുകാരി
X

ആലുവ റെയിൽവെ സ്റ്റേഷനിൽ അംഗപരിമിതര്‍ക്കായി ചക്രകസേര വാങ്ങി നൽകിയത് മൂന്നാം ക്ലാസ് വിദ്യാർഥി. അടുപ്പമുളളവരില്‍ നിന്ന് പണം സ്വരൂപിച്ചാണ് കുഞ്ഞ് ലിയാന ചക്രകസേരക്ക് പണം കണ്ടെത്തിയത്.

നാലു വർഷത്തോളം നീട്ടി വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ച് നൽകി ശ്രദ്ധേയയായിരുന്നു 8 വയസുകാരിയായ 'ലിയാന തേജസ്. ആലുവ റെയിൽവെ സ്റ്റേഷനിൽ അംഗ പരിമിതരായ യാത്രക്കാർ ബുദ്ധിമുട്ടുന്നത് കണ്ടാണ് കുഞ്ഞു ലിയാന ചക്രകസേര വാങ്ങി തീരുമാനിച്ചത്. പിന്നെ പണം കണ്ടെത്താനുളള ശ്രമമായിരുന്നു.

ലിയാനയുടെ സദുദ്ദേശമറിഞ്ഞ വ്യാപാരി 13800 രൂപ വിലയുള്ള കസേര 9000 രൂപ മാത്രമാണ് വാങ്ങിയത്. വീൽ ചെയറായും സ്ട്രക്‍ച്ചറായും ഉപയോഗിക്കാവുന്നതാണ് ഈ ചക്രകസേര.

ആലുവ റെയില്‍വെ സ്റ്റേഷനില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാകലക്ടറും അന്‍വര്‍ സാദത്ത് എംഎല്‍എയും മറ്റ് ജനപ്രതിനിധികളും ലിയാനയെ അഭിനന്ദിച്ചു.

കടത്തിണ്ണയിൽ ഉറങ്ങുന്നവർക്ക് ഭക്ഷണവും വസ്ത്രവും വാങ്ങി നൽകിയിരുന്ന ലിയാനയെ എറണാകുളം റൂറൽ പോലീസും ആദരിച്ചിരുന്നു. ആലുവ സ്വദേശി മണർകാട് തങ്കച്ചന്റെയും സിനിയുടെയും മകളാണ് ലിയാന.

TAGS :

Next Story